Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മിഷനറിമാര്‍ നടത്തുന്ന പ്രവര്‍ത്തനം തടയുകയും വേട്ടയാടുകയുമാണ് നിയമത്തിന്‍റെ ലക്ഷ്യം .

15 AUGUST 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

മതപരിവര്‍ത്തനം നിയന്ത്രിക്കാനായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധം. ആദിവാസി സമൂഹത്തില്‍ മിഷനറിമാര്‍ നടത്തുന്ന പ്രവര്‍ത്തനം തടയുകയും വേട്ടയാടുകയുമാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. 4 വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും പരമാവധി ശിക്ഷയായി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ജാര്‍ഖണ്ഡ് നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ പാസ്സാക്കിയത്. ആദിവാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് മുഖ്യപ്രതിപക്ഷമായ ജെഎംഎമ്മും കോൺഗ്രസും ബില്ലിനെ എതിര്‍ത്തിരുന്നു.

ദളിത് - ആദിവാസി വിഭാഗങ്ങളില്‍ നിന്ന് സ്ത്രീകളെയോ പ്രായപൂര്‍ത്തിയാകാത്തവരെയോ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ നാലു വര്‍ഷം തടവോ ഒരു ലക്ഷം പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്. പുരുഷനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതെങ്കില്‍ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മതം മാറാന്‍ ആഗ്രഹമുള്ളവര്‍ റവന്യൂ ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതി തേടണം. സാഹചര്യങ്ങള്‍ പരിശോധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നല്‍കിയാലേ പരിവര്‍ത്തനം സാധ്യമാകൂ.

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ ഭൂമി ആവശ്യപ്പെട്ട് സംയുക്ത സമരങ്ങള്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തുന്ന ഇടപെടല്‍ സമരത്തിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലാണ് പുതിയ നിയമ നിര്‍മാണത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി രഘുബർദാസിനെ സമീപിക്കാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം. ഇല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സമാനമായ നിയമം നിലവിലുള്ളത്. മതപരിവർത്തനം നിയമം മൂലം നിരോധിക്കണമെന്ന ആവശ്യം സംഘപരിവാർ ദീര്‍ഘകാലമായി ഉന്നയിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends