അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ബങ്കറുകള്‍

ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ 100 ബങ്കറുകള്‍ നിര്‍മിക്കുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നടപടി.
നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രാജൗരി ജില്ലയിലെ നൗഷെരാ സെക്ടറിലാണ് ബങ്കറുകള്‍ നിര്‍മിക്കുന്നത്.
അതിര്‍ത്തിയിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ 1200 മുതല്‍ 1500ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള ബങ്കറുകളാണ് ജില്ലാ ഭരണകൂടം നിര്‍മിക്കുന്നതെന്ന് രാജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ഛൗധരി പറഞ്ഞു. നിര്‍മാണ മേഖലകളില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
അതിര്‍ത്തി ജില്ലകളിലെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തി. നിലവിലുള്ള ആറു പുനരധിവാസ കേന്ദ്രങ്ങളിലായി 4000ത്തോളം പേരെ താമസിപ്പിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തി ജില്ലകളിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ നിലവിലെ അവസ്ഥയെ പറ്റിയും സംഘം വിലയിരുത്തലുകള്‍ നടത്തി.
https://www.facebook.com/Malayalivartha

























