കാര്‍ത്തി ചിദംബരം സിബിഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ചട്ടം ലംഘിച്ചത് അടക്കമുള്ള കേസുകളില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം സിബിഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ മാസം 23ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
ഹാജരാകുന്ന സമയത്ത് സംരക്ഷണം വേണമെന്നും അഭിഭാഷകനെയും ഒപ്പം നില്‍ക്കാന്‍ അനുവദിക്കണമെന്നും കാര്‍ത്തി അഭ്യര്‍ഥിച്ചു.ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് വൈ.ഡി ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേചെയ്തു.
കാര്‍ത്തിക്കെതിരായ സിബിഐയുടെ എഫ്ആര്‍ആര്‍ റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























