പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്തി; തുടര്‍ച്ചയായ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച നിര്‍ണായകം
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഷിയാമെനില്‍ വച്ചു നടക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
ഡോക്ല പ്രശ്നത്തെത്തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മില്‍ 73 ദിവസം നീണ്ട അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയ ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
ഗോവ ഉച്ചകോടിയിലെ ഫലപ്രാപ്തിയും ബ്രിക്സ് അംഗങ്ങളുമായുള്ള ഊഷ്മള ബന്ധം ദൃഢപ്പെടുത്താനുമാണ് യാത്രയെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മോദി പറഞ്ഞിരുന്നു. ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, താജിക്കിസ്ഥാന്‍, മെക്സിക്കോ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha