മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

മുതിർന്ന പത്ര പ്രവർത്തകയും തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയും പത്ര സ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങൾക്കുംവേണ്ടി ഉറച്ച നിലപാടെടുത്ത മാധ്യമ പ്രവർത്തപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു. പ്രമുഖ കന്നഡ വാരികയായ 'ഗൗരി ലങ്കേഷ് പത്രിക'യുടെ എഡിറ്ററായിരുന്നു ഗൗരി. പ്രമുഖ കവിയും പത്രപ്രവർത്തകനുമായ പി.ലങ്കേഷിന്റെ മകളാണ് ഗൗരി.
ബാനസവാടിയിലെ ഓഫീസിൽ നിന്നും കാറിൽ പിന്തുടർന്നെത്തിയ മൂവർ സംഘം ഗൗരി വീട്ടിലെത്തി വാതിൽ തുറക്കുന്നതിനിടെ വെടി വച്ച് വീഴ്ത്തുകയായിരുന്നു.നാലെണ്ണം ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിൽ തറച്ചെങ്കിലും തലയ്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവ സ്ഥലത്തു തന്നെ മരിച്ചെന്ന് പോലീസ് പറയുന്നു.ആശയപരമായ ഭിന്നതയുടെ പേരിൽ പലപ്പോഴും ഗൗരി ലങ്കേഷിനു ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്.വർഗീയതയ്‌ക്കെതിരായ തീവ്ര നിലപാടുകൾ അവർക്ക് നിരവധി ശത്രുക്കളെ സൃഷ്ടിച്ചിരുന്നു.മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്ന അവർ സാമൂഹിക പ്രവർത്തകൂടിയായിരുന്നു.
https://www.facebook.com/Malayalivartha



























