പെണ്‍കുട്ടികളുടെ വിവാഹത്തിലെ വ്യത്യസ്ത പ്രായപരിധിയുടെ യുക്തി എന്താണെന്ന് സുപ്രീം കോടതി

പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തിനാണ് ഇത്തരത്തില്‍ പ്രായ പരിധി നിശ്ചയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി.
വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിര്‍ണയിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ജസ്റ്റീസുമാരായ എം ബി ലുക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാമൂഹിക സാമ്പത്തീക ഉപാധികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ വിവാഹത്തിന് 15 മുതല്‍ 18 വയസ്സുവരെ വ്യത്യസ്തമായ ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഇത് വ്യത്യസ്തമാണ്. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്തുവാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
https://www.facebook.com/Malayalivartha



























