ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഗൗരി ലങ്കേഷിന്റ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കേസന്വേഷിക്കാന്‍ മൂന്ന് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
അതേസമയം, കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ഗൗരി ലങ്കേഷിന്റ കുടുംബം ആവശ്യപ്പെട്ടു.
തീവ്രവലതു പക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളായിരുന്നു ഗൗരി. ചൊവ്വാഴ്ച വൈകീട്ട് വാഹനമിറങ്ങി വീട്ടിലേക്ക് കയറവേയാണ് വെടിയേറ്റ് മരിച്ചത്. നരേന്ദ്ര ദഭോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകള്‍ക്ക് സമാനമായ കൊലയാണ് ഗൗരിയുടെതും. മൂന്നു ബുള്ളറ്റുകളാണ് ശരീരത്തിലുണ്ടായിരുന്നത്.
നേരത്തെ, ബി.ജെ.പിക്കെതിരെ ലങ്കേഷ് പത്രികയില്‍ നല്‍കിയ ലേഖനം പാര്‍ട്ടിലെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് എം.പി പ്രഹ്ലാദ് ജോഷി ഗൗരി ലങ്കേഷിനെതിരെ നല്‍കിയ കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha



























