അനിതയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ മണി സുപ്രീം കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിതയാണ് കഴിഞ്ഞ വെള്ളിയാഴ്ച ജീവനൊടുക്കിയത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്നും തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതിനുശേഷമാണ് അനിത ജീവനൊടുക്കുന്നത്.
https://www.facebook.com/Malayalivartha



























