ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് രക്ഷപ്പെട്ട 22 വയസ്സുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

പോണ്ടിച്ചേരിയില്‍ ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് രക്ഷപ്പെട്ട 22 വയസ്സുകാരന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അലക്‌സാണ്ടര്‍ എന്ന യുവാവിനെയാണ് പൊലീസ് മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. തീവ്ര വേദനയുണ്ടാക്കുന്ന അനുഭവമായിരുന്നു. മോചനം തേടണമെന്ന് വിചാരിച്ചാല്‍പോലും നമുക്ക് അതിന് സാധിക്കില്ല എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ കൈയ്യില്‍ തോണിയുടെ ചിത്രം കത്തികൊണ്ട് വരച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് അലക്‌സാണ്ടറിന്റെ കരയ്ക്കാലിലുള്ള വീട്ടില്‍ എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയ സഹോദരനാണ് പൊലീസിനെ വിവരമറിയിച്ചത്. മരണത്തിന്റെ സാങ്കല്‍പ്പികമായ ലോകമാണത്. ഭയമുണ്ടാക്കുന്ന ഒരുപാട് ഘട്ടത്തിലൂടെ നാം കടന്നു പോകും.
സാഹസികത നിറഞ്ഞ ഘട്ടങ്ങള്‍ മനസ്സിനെ കീഴ്‌പ്പെടുത്തും അലക്‌സാണ്ടര്‍ പറയുന്നു. എല്ലാവരും ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് അകന്നു നില്‍ക്കണം. ആരും ഇതിന്റെ ചതിക്കുഴിയില്‍ വീണുപോകരുതെന്ന് പോലീസുകാരോടൊപ്പം മാധ്യമങ്ങളുമായി സംസാരിച്ച യുവാവ് പറഞ്ഞു.

രണ്ടാഴ്ചയ്ക്കു മുമ്പ് അലക്‌സാണ്ടര്‍ ജോലി ചെയ്യുന്ന ചെന്നൈയിലെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് ഗെയിമിന്റെ ലിങ്ക് കിട്ടിയത്. അവധിക്കായി വീട്ടിലെത്തിയപ്പോള്‍ ഗെയിം കളിച്ചു തുടങ്ങി. എന്നാല്‍ ഗെയിമിന് അടിമയായ യുവാവിന് പിന്നീട് ജോലിസ്ഥലത്തേക്ക് തിരിച്ചു പോകാന്‍ സാധിച്ചില്ല. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന ഒരു ഗെയിമോ ആപ്പോ അല്ല. മറിച്ച് ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഒരു ലിങ്ക് മാത്രമാണെന്ന് യുവാവ് പറയുന്നു.
ആദ്യ ഘട്ടത്തില്‍ ഉപയോക്താവിന്റെ വ്യക്തി വിവരങ്ങളും, ഫോട്ടോകളും അഡ്മിന് നല്‍കണം. പിന്നീടാണ് അഡ്മിന്‍ ടാസ്‌ക്കുകള്‍ നല്‍കുന്നത്. അഡ്മിന്‍ നല്‍കുന്ന ടാസ്‌ക്കുകള്‍ എല്ലാ ദിവസവും രാവിലെ രണ്ട് മണിക്ക് മുന്‍പായി തീര്‍ക്കണം.
ഗെയിം കളിച്ച് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ശ്മശാനത്തില്‍ പോകാനാണ് അലക്‌സാണ്ടറിനോട് അവശ്യപ്പെട്ടത്. അര്‍ദ്ധരാത്രി രണ്ടു മണിക്ക് അകാരൈവട്ടം ശ്മശാനത്തില്‍ എത്തി സെല്‍ഫി എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. പേടി ഒഴിവാക്കാനായി എല്ലാ ദിവസവും രാത്രി പ്രേത സിനിമകള്‍ കാണുമെന്നും യുവാവ് പറയുന്നു.

റൂമില്‍ നിന്നും പുറത്തിറങ്ങാതെയും വീട്ടുകാരോട് സംസാരിക്കാതെയും നിന്ന അലക്‌സാണ്ടറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരന്‍ അജിത്താണ് പൊലീസിനെ വിവരമറിയിച്ചത്. കുറെ കൗണ്‍സിലുകള്‍ നല്‍കിയപ്പോള്‍ യുവാവ് പൂര്‍ണ്ണസ്ഥിതി പ്രാപിച്ചെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























