മുംബൈ സ്‌ഫോടനകേസ്: അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1993ലെ മുംബൈ സ്‌ഫോടനകേസില്‍ അധോലോകനായകന്‍ അബുസലേമടക്കം അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണു വിധിപറയുക. 257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്.
1993 മാര്‍ച്ച് 12നു മുംബൈയില്‍ പന്ത്രണ്ടിടത്തായി നടന്ന സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്ന് ആയുധം എത്തിച്ചുനല്‍കിയതാണു കേസ്.
ആയുധകടത്തിനായി ഗൂഢാലോചന നടത്തിയതില്‍ അബുസലേം, മുസ്തഫദോസ, ഫിറോസ് അബ്ദുല്‍ റാഷിദ്ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാന്‍ എന്നിവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഒരാളെ വെറുതേവിട്ടു. എന്നാല്‍, വിചാരണയ്ക്കിടെ പ്രധാന പ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.

ബാക്കിയുള്ള അഞ്ചുപേരുടെ ശിക്ഷയാണു കോടതി വിധിക്കുക. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു.

എന്നാല്‍, കേസിന്റെ വിചാരണ ആരംഭിച്ചശേഷമാണു വിദേശത്ത് ഒളിച്ചുതാമസിച്ച അബുസലേമക്കമുള്ളവരെ പിടികൂടിയത്. അതിനാല്‍, കേസ് പ്രത്യേകമായാണു പരിഗണിച്ചത്. ആയുധകടത്തില്‍ അബുസലേം മുഖ്യപങ്കാളിയാണെന്നും, സൂത്രധാരനായ ടൈഗര്‍ മേമനു സഹായിയായി പ്രവര്‍ത്തച്ചതായും തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രതികള്‍ക്കു വധശിക്ഷ വരെ നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യം.
https://www.facebook.com/Malayalivartha



























