കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു സഹായം തുടരുമെന്നു പാക് സൈനിക മേധാവി

കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നതു തുടരുമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ബജ്വ. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാശ്മീരിന് പാക്കിസ്ഥാന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍തന്നെയാണ് ബജ്വ ഇത്തരത്തില്‍ പ്രതികരിച്ചത്.
കാശ്മീരില്‍ നൂറകണക്കിനു യുവാക്കള്‍ സമാധാനപരമായി നടത്തുന്ന പ്രതിരോധങ്ങള്‍ക്ക് പാക്കിസ്ഥാന്റെയോ ആസാദ് ജമ്മു കാശ്മീരിന്റെയോ ഇടപെടല്‍ ആവശ്യമില്ല. എന്നാല്‍ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് രാഷ്ട്രീയ, ധാര്‍മിക, നയതന്ത്ര സഹായങ്ങള്‍ നല്‍കുന്നതു തുടരും. പാക്കിസ്ഥാനെ പഴിക്കുന്നതിനും യുവാക്കള്‍ക്കുനേരെ അധികാരം പ്രയോഗിക്കുന്നതിനും പകരം കാശ്മീര്‍ പ്രശ്‌നത്തിന് ഇന്ത്യ രാഷ്ട്രീയവും നയപരമവുമായ പരിഹാരം കാണുകയാണു വേണ്ടത് ബജ്വ പറഞ്ഞു. ദക്ഷിണേഷ്യന്‍ പ്രദേശങ്ങളില്‍ ആവശ്യമില്ലാത്ത പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, അല്‍ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞ് ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരേ സംയുക്ത പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ലഷ്‌കര്‍ ഇ തോയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പ്രവര്‍ത്തനം പാക് മണ്ണില്‍നിന്നുകൊണ്ട് ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി കവാജ മുഹമ്മദ് ആസിഫ് തുറന്നുസമ്മതിച്ചിരുന്നു. ഈ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























