മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചാൽ പത്തുവർഷംവരെ തടവ്

രജിസ്ട്രാർ ഓഫ് കമ്പനീസ് പട്ടികയിൽനിന്നു നീക്കംചെയ്ത കമ്പനികളുടെ ഡയറക്ടർമാർ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചാൽ ഇനി ജയിലിലാകും. ഒന്നും രണ്ടുമല്ല, പത്തുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.കേന്ദ്രത്തിൽ നിന്നുമുള്ള മുന്നറിയിപ്പാണിത്. കമ്പനി ഡയറക്ടർമാർ രണ്ടോ അതിൽ അധികമോ വർഷം നികുതി റിട്ടേൽ സമർപ്പിച്ചില്ലെങ്കിൽ ഇത്തരം കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കപ്പെടുമെന്നും കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നു.
മാത്രമല്ല, ഇത്തരം ബിനാമി കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ, കോസ്റ്റ് അക്കൗണ്ടന്റ്സ് എന്നിവർ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് ആദായനികുതി വകുപ്പ് പറയുന്നു.രജിസ്ട്രാർ ഓഫ്കമ്പനീസ് പട്ടികയിൽനിന്നു നീക്കംചെയ്ത 2.09 ലക്ഷം കന്പനികളുടെ ബാങ്ക് ഇടപാടുകൾക്കു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമാണിതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കാനും അഴിമതിപ്പണം അക്കൗണ്ടുകളിലെത്തിക്കാനും മറ്റും ഈ കന്പനികളെ ഉപയോഗപ്പെടുത്തിയിരുന്നു.മൊത്തം 2,09,032 കന്പനികളുടെ രജിസ്ട്രേഷനാണു റദ്ദാക്കിയത്. ഇവയിലെ ഡയറക്ടർമാർ ഇനി മുൻ ഡയറക്ടർമാരാകും. ഈ കന്പനികളുടെ നൈയാമിക അസ്തിത്വം പുനഃസ്ഥാപിക്കും വരെ ഇവയുടെ വക പണമിടപാടുകൾ നടത്താനാവില്ല. ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ വേണം ഇവയുടെ നൈയാമിക അസ്തിത്വം പുനഃസ്ഥാപിക്കാൻ.യഥാസമയം വിവിധ സ്റ്റേറ്റ്മെന്റുകളും കണക്കുകളും സമർപ്പിക്കാത്തതു മുതൽ വർഷങ്ങളായി പ്രവർത്തനം ഇല്ലാത്തതു വരെയുള്ള വിവിധ കാരണങ്ങളാലാണ് ഇവയെ പട്ടികയിൽനിന്നു വെട്ടിനീക്കിയത്.
https://www.facebook.com/Malayalivartha



























