റെയിൽവേ അഴിമതിയാരോപണത്തിൽ : ലാലു പ്രസാദ് യാദവിന് സിബിഐ നോട്ടീസ്

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകൻ തേജ്വസി യാദവിനും സിബിഐ നോട്ടീസ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ നോട്ടീസ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനോട് സെപ്റ്റംബർ 11നും തേജ്വസിയോട് സെപ്റ്റംബർ 12നും ഹാജരാകാനാണ് സിബിഐ നിർദേശം.
റെയിൽവേ ഉടമസ്ഥതയിലായിരുന്ന ബിഎൻആർ ഹോട്ടലുകളുടെ നടത്തിപ്പുചുമതല സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലാലു റെയിൽവേ മന്ത്രിയായിരുന്ന 2006ൽ ബിഎൻആർ ഹോട്ടലുകളുടെ നടത്തിപ്പ് സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം
ഈ വർഷം ജൂലൈ ഏഴിന് സിബിഐ കേസിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. റെയിൽവേ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു യാദവിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും വസതികൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാറ്റ്ന, ഡൽഹി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിബിഐ റെയ്ഡ്.
.
https://www.facebook.com/Malayalivartha



























