ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി നിര്‍വഹിക്കും

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി നിര്‍വഹിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് നാളെ ഗുജറാത്ത് സാക്ഷ്യം വഹിക്കും. മുംബെയ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2022ല്‍ പൂര്‍ത്തിയാവും. ആദ്യഘട്ട നിര്‍മ്മാണം ഇന്ന് തുടങ്ങും.
ടോക്കിയോ ഒളിമ്പിക്‌സിന് 9 ദിവസം മുമ്പ് 1964 ലാണ് ജപ്പാനില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിയത്. ടോക്കിയോയില്‍ നിന്ന് ഒസാക്കയിലേക്ക്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ജപ്പാന്റെ സാങ്കേതിക മികവിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പ്രതീകമായി മാറി ആ ബുള്ളറ്റ് ട്രെയിന്‍. മണിക്കൂറില്‍ 210 കിലോമീറ്റര്‍ ദൂരം പിന്നിടുന്നതായിരുന്നു ആ ട്രെയിന്‍. പിന്നീട് ഇതിന്റെ സ്പീഡ് 320 കിലോ മീറ്ററായി. 2002ല്‍ ചൈന 431 കിലോമീറ്റര്‍ സ്പീഡുള്ള ബുള്ളറ്റ് ട്രെയിന്‍ ഇറക്കി നമ്പര്‍ വണ്ണായി . 1930 ലാണ് ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്. അന്ന് അവര്‍ ഒരു ബുള്ളറ്റിന്റെ രൂപമാണ് ട്രെയിന് നല്‍കിയത്. അതാണ് ഈ പേര് വരാന്‍ കാരണം.

ജപ്പാനില്‍ തുടങ്ങിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് നാളിതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഭൂമി കുലുക്കം പോലും മുന്‍കൂട്ടി അറിയാവുന്ന സെന്‍സറുകള്‍ ട്രെയിനിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ട്രെയിന്‍ തനിയെ നില്‍ക്കും. ഒരു സ്‌റ്റേഷനിലും ഒരുമിനിട്ട് പോലും താമസിച്ച് എത്തില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ലക്ഷ്യ സ്ഥാനത്ത് ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയാലുടന്‍ ക്‌ളീനിംഗ് തൊഴിലാളികള്‍ കൂട്ടത്തോടെ കയറും. 7 മിനിട്ടുകൊണ്ട് ട്രെയിന്‍ വൃത്തിയാക്കി തിരിച്ചിറങ്ങും.
https://www.facebook.com/Malayalivartha


























