ഫാ. ടോം ഉഴുന്നാലില്‍ റോമില്‍ എത്തി: മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും: ചികിത്സയ്ക്കായി എല്ലാ സഹായവും നല്‍കുമെന്നു മുഖ്യമന്ത്രി

ഫാ. ടോം ഉഴുന്നാലില്‍ ഇന്നലെ രാത്രി റോമില്‍ എത്തിയാതായി റിപ്പോര്‍ട്ട്. ഭീകരുടെ തടവില്‍ നിന്നും ഇന്നലെയാണ് ആദ്ദേഹം ഒമാനില്‍ എത്തിയത്. ഫാ. ടോമിന്റെ മാതൃസഭയായ സലേഷ്യന്‍ ഭവനത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.
റോമില്‍ എത്തിയ ഫാ. ഉഴുന്നാലില്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു സൂചനയുണ്ട്. ഫാ. ടോം ഏതാനും ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
2016 മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ടേക് ഓഫ് സിനിമയ്ക്ക് സമാനമായി ഒമാന്‍ ഭരണാധികാരി ഐസിസുമായി നേരിട്ട് ആശയ വിനിമയം നടത്തി. ഇത് ഫലം കാണുകയും ചെയ്തു. മോചന ദ്രവ്യം നല്‍കിയും ഫാദറിനെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതും വത്തിക്കാനാണ്. എന്നാല്‍ അതൊന്നും കൃത്യമായി പുറത്ത് വന്നിട്ടില്ല. 
ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് പോലും ഇതുസംബന്ധിച്ച വിവരമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയത്തിനും ഈ ഡീലിനെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാണ്. വലിയ അവകാശവാദങ്ങള്‍ ഇന്ത്യ നടത്തുന്നുമില്ല. എന്നാല്‍ കേരളത്തിലെ സഭാ പ്രതിനിധികളെല്ലാം പുകഴ്ത്തുന്നത് കേന്ദ്ര സര്‍ക്കാരിനെയാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായെന്നും അവര്‍ പറയുന്നു. 2016 മാര്‍ച്ച് നാലിനാണ് ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വിമത വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന ഫാദര്‍ ടോമിനെ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് ആര്‍ക്കും വ്യക്തതയില്ലായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതും ഒമാന്‍ സര്‍ക്കാരായിരുന്നു. അതിന് ശേഷമാണ് ചര്‍ച്ച നടത്തിയതും. .jpg)
ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ടോം ഉഴുന്നാല്‍ പ്രതികരിച്ചിരുന്നു. തന്റെ മോചനത്തിനായി പരിശ്രമിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേരുന്നതായും ഉഴുന്നാല്‍ പറഞ്ഞു. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ത്ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം ഫാ. ടോം ഉഴുന്നാലിന്റെ തുടര്‍ ചികിത്സയ്ക്കായി എല്ലാ സഹായവും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സയ്ക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























