ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍... വിമാനത്താവളത്തില്‍ മോഡി നേരിട്ടെത്തി സ്വീകരിച്ചു, സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി

ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി സ്വീകരിച്ചു. കോട്ട് ധരിച്ച് വിമാനത്താവളത്തിലെത്തിയ ആബെ ഉടന്‍ തന്നെ കുര്‍ത്തയും ഭാര്യ ചുരുദാറും ധരിച്ച് ഇന്ത്യക്കാരായി. തുടര്‍ന്ന് സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. തുടര്‍ന്ന് ഗാന്ധിജിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി.
12ാമത് ഇന്ത്യജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം മോഡിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ എതിരേറ്റത്. ഇതിനു പുറമെ ബുദ്ധ സന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.
ആബെയെ സ്വീകരിക്കുന്നതിനായി പല നിറത്തിലുള്ള വര്‍ണ വിളക്കുകള്‍ ഉപയോഗിച്ച് ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ അലങ്കരിച്ചിരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആബെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























