Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍

14 SEPTEMBER 2017 08:34 AM IST
മലയാളി വാര്‍ത്ത

മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതര്‍ മരവിപ്പിച്ചത്. ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സില്‍ വസതികളുമുണ്ടെന്നാണു മാധ്യമറിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം പൂട്ടി മുദ്രവച്ചു.

ദാവൂദിന്റെ സ്വത്തുവകകള്‍ കണ്ടെത്താനായി ഇന്ത്യയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം 2015ല്‍ ബ്രിട്ടനിലെത്തിയിരുന്നു. മിഡ്‌ലന്‍ഡ്‌സിലെ സ്വത്തുക്കള്‍ നിരീക്ഷണത്തിലുമായിരുന്നു. ഡാര്‍ട്ഫഡിലും കെന്റിലും എസക്‌സിലും മധ്യ ലണ്ടനിലും സ്വത്തുക്കളുള്ളതായും സൂചനയുണ്ട്. ഈ വിവരങ്ങളെല്ലാം സ്‌കോട്‌ലന്‍ഡ് യാര്‍ഡിനു കൈമാറിയിരുന്നു. യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളില്‍, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവന്‍ പാബ്ലോ എസ്‌കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.



ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതില്‍ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. ഇതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിസമ്മതിച്ചു. ചില നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അതീവ രഹസ്യമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹം പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (28 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (43 minutes ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (53 minutes ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

Malayali Vartha Recommends