ഇന്ത്യക്കെതിരെ അണ്വായുധ ഭീഷണിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ സൈന്യത്തിനെതിരെ പ്രയോഗിക്കാന്‍ കഴിയുന്ന ഹൃസ്വദൂര അണ്വായുധങ്ങള്‍ പാകിസ്താനുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹിദ് ഖക്വന്‍ അബ്ബാസി. ഇന്ത്യ കൊണ്ടുവന്ന 'കോള്‍ഡ് സ്റ്റാര്‍ സിദ്ധാന്തം' നേരിടാനുള്ള ആയുധങ്ങള്‍ തങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു. മറ്റ് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന അതോറിറ്റി തന്നെയാണ് അവയും കൈാര്യം ചെയ്യുന്നതെന്നും അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയ ആണവ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അണ്വായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാകിസ്താന്റെ ശേഷിയില്‍ സംശയം പ്രകടിപ്പിച്ച മോഡറേറ്ററുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അബ്ബാസി. പാകിസ്താന്റെ പക്കലുള്ള അണ്വായുധങ്ങള്‍ സുരക്ഷിതമാണെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സംവിധാനം ശേഷിയുള്ളതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി അത് തെളിയിക്കപ്പെട്ടതാണ്. ഏതെങ്കിലും തീവ്രവാദ സംഘടനകള്‍ ഇവ ഉപയോഗിക്കുമോ എന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഉത്തരവാദിത്തമുള്ള ആഗോള പൗരനാണ്. കഴിഞ്ഞ 15 വര്‍ഷമായി ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തുകയാണ്. 1960കളില്‍ ആണവ പദ്ധതിസ്വന്തമാക്കിയ രാജ്യമാണ് പാകിസ്താന്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ അവ ആദ്യം കരസ്ഥമാക്കുന്ന രാജ്യങ്ങളിലൊന്നാണ്. 50 വര്‍ഷത്തിലേറെയായി സുരക്ഷിതമായി അവ കൈകാര്യം ചെയ്യുന്നു. അത് തുടരാന്‍ കഴിയുമെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























