കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് രംഗത്ത്

മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് രാധേ ശ്യാം ധകദ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വെല്ലുവിളിക്കാന്‍ മുതിര്‍ന്നാല്‍ ജ്യേതിരാദിത്യ സിന്ധ്യയുടെ കൈകള്‍ വെട്ടുമെന്നും നാവ് ഛേദിക്കുമെന്നും ധകദ് ഭീഷണിപ്പെടുത്തി. കിരര്‍ സേവാ സമാജ് അധ്യക്ഷന്‍ കൂടിയാണ് ധകദ്. ശിവപുരിയിലെ കൊലാറസില്‍ ഒരു പൊതുയോഗത്തില്‍ സംസോരിക്കവേയാണ് ഈ ഭീഷണി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം കൂടിയായ ഇവിടെ സിന്ധ്യയുടെ കുടുംബത്തിന് വലിയ സ്വാധീനമാണുള്ളത്.
ശിവരാജ് സിംഗ് ചൗഹാനെ എതിര്‍ക്കുന്ന സിന്ധ്യ കിരര്‍, ധകദ് സമുദായങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇദ്ദേഹം പറയുന്നു. കിരര്‍ സമുദായത്തില്‍ നിന്നുള്ളയാളാണ് ചൗഹാന്‍. മുഖ്യമന്ത്രിക്കു നേരെ അദ്ദേഹം വിരല്‍ ചൂണ്ടിയാല്‍ ആ കൈകള്‍ ഞങ്ങളെടുക്കും. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാല്‍ നാവും ഞങ്ങള്‍ അറുക്കുമെന്നും ധകദ് പറയുന്നു.
സംസ്ഥാനത്തിന് കോണ്‍ഗ്രസും സിന്ധ്യയുടെ കുടുംബവും എന്ത് സംഭാവനയാണ് നല്‍കിയതെന്നും ധകദ് ചോദിക്കുന്നു. 2013ല്‍ ബി.ജെ.പി ടിക്കറ്റില്‍ ഇവിടെ നിന്ന് മത്സരിച്ചയാളാണ് ധകദ്. ചൗഹാന്റെ മകന്‍ കാര്‍ത്തികേയ സിംഗ് ചൗഹാന്‍ വേദിയിലിരിക്കേയാണ് ധകദിന്റെ ഈ ഭീഷണി.
അതേസമയം, ധകദിന്റെ ഭീഷണിയെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് വ്യക്തപരമായ ശത്രുതയും വിദ്വേഷവും വച്ചുപുലര്‍ത്താറില്ല. മാന്യതയുടെ ഭാഷ ഉപയോഗിക്കണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.എന്നാല്‍, ധകദിന്റെ പ്രസംഗത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ബി.ജെ.പി വക്താവ് ദീപക് വിജയ്വര്‍ഗീയ പറയുന്നു.
https://www.facebook.com/Malayalivartha





















