'സ്വവര്‍ഗാനുരാഗം': വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ ബി.ജേ .പി എം.പി സുബ്രഹ്മണ്യന് സ്വാമി. സ്വവര്‍ഗാനുരാഗം ആഘോഷിക്കാതിരിക്കുകയും പരസ്യമായി പ്രദര്‍ശിപ്പിക്കാതിരിക്കുകയും പങ്കാളികളെ കണ്ടെത്താന്‍ ഗേ ബാറുകള്‍ തുടങ്ങാതിരിക്കുകയും ചെയ്യുന്നിടത്തോളം ഇതൊരു പ്രശ്നമല്ല. അവരുടെ സ്വകാര്യതയില്‍ അവര്‍ക്കെന്തും ആകാം. ആരും അതില്‍ ഇടപ്പെടില്ല. എന്നാല്‍ പരസ്യ പ്രദര്‍ശനത്തിന് മുതിര്‍ന്നാല്‍, അത് ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിന് ക്രിമിനല്‍ നിയമത്തിലെ 377ാം വകുപ്പ് ആവശ്യമാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഇൗ വിധി പുനഃപരിശോധിക്കാനും 377ാം വകപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനുമാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യത്തിനനുസരിച്ച് തെരഞ്ഞടുപ്പ് നടത്തുന്നതിന്‍റെ പേരില്‍ ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താല്‍പര്യത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പിനെ നിയമത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ തളിച്ചിടുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 21ന് എതിരായിരിക്കുമെന്നും നിരീക്ഷിച്ചുെകാണ്ടാണ് കോടതി തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha





















