കോണ്‍വെന്റ് ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് നേരെ മർദ്ദനം ; കണ്ണില്‍ മുളക്പൊടി ഇട്ടു, വായിൽ തുണി തിരുകി കയറ്റി

സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് പെൺകുട്ടിക്ക് നേരെ ക്രൂര മർദ്ദനം. ബംഗ്ളൂരിലെ കോണ്‍വെന്റ് ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കണ്ണില്‍ മുളക്പൊടി ഇട്ടത്. മണിപ്പൂര്‍ സ്വദേശിയായ പതിനഞ്ച് വയസുകാരിക്കുനേരെയാണ് റൂമില്‍ ഉള്ള മറ്റ് കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് മർദ്ദനം നടത്തിയത്. ക്രൂരമായി മര്‍ദ്ദിച്ചത്തിനു ശേഷം ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി വായില്‍ തുണിതിരുകിയതായും പെണ്‍കുട്ടി പറയുന്നു.
തുടർന്ന് പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിക്ക് നേരെ ഭീക്ഷണി ഉണ്ടായിരുന്നു. അതിനാൽ ഈ വിവരം പുറത്ത് ആരും തന്നെ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും മര്‍ദ്ദിക്കുന്ന വിവരം സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. മര്‍ദ്ദനത്തിന് ശേഷം ബലമായി പിടിച്ചുവെച്ച് കണ്ണില്‍ മുളക്പൊടി ഇട്ടുവെന്നും വെള്ളം പോലും കുടിക്കാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മണിപ്പൂര്‍ സ്വദേശിയായ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും റൂമില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും തമ്മിലുണ്ടായ വഴക്കാണ് പ്രശ്ങ്ങളുടെ തുടക്കം കുറിക്കുന്നത്. ഹോസ്റ്റലില്‍ ഉള്ള പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും എന്നാൽ സംഭവത്തില്‍ മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല അതിനാലാണ് എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















