ജീവനുള്ള യുവാവിനെ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്ആറ് മണിക്കൂര്‍

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവിനെ പോസ്റ്റുമാർട്ടത്തിനായി എടുത്തപ്പോൾ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ . കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് ഏറെ വിവാദമായ സംഭവം ഉണ്ടായത്. ജീവനുള്ള യുവാവിനെ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 6 മണിക്കൂര്‍. എന്നാൽ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ജീവനുള്ളതായി തിരിച്ചറിഞ്ഞ് യുവാവിനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ ഏറെ താമസിയാതെ യുവാവ് മരണത്തിന് കീഴടങ്ങി.
ആര്‍ എം ലോഹ്യ നഗര്‍ സ്വദേശിയായ പ്രവീണ്‍ മൂലെ എന്ന 23 കാരൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രവീണിനെ മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ് മൂന്നരയോടെ പ്രവേശിപ്പിച്ച പ്രവീണിനെ മരിച്ചെന്ന് പറഞ്ഞ് ചികില്‍സിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ തയ്യാറായിരുന്നില്ല.
മുപ്പത് മിനിട്ട് മുന്‍പെങ്കിലും പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പ്രവീണിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. പ്രവീണിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും മെഡിക്കല്‍ സയന്‍സ് ആശുപത്രിക്കു നേരെ പ്രക്ഷോഭ പ്രകടനം നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















