ഗര്‍ഭനിരോധന കുത്തിവയ്പ്പ് എച്ച്‌ഐവിയ്ക്ക് കാരണമാകാം ; കേപ്പ് ടൈണ്‍ സര്‍വകലാശാല പഠന റിപ്പോർട്ട്

ഗര്‍ഭനിരോധനത്തിനായി പല മാര്‍ഗങ്ങൾ ഇന്ന് ലഭ്യമാണ്. ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഒരു രീതിയാണ് ഗര്‍ഭനിരോധന കുത്തി വയ്പ്പ്. കുടുംബാ സൂത്രണത്തിനായി സ്ത്രീകള്‍ ഉപയോഗിക്കുന്ന ഡിപ്പോ പ്രേവേറ കുത്തിവയ്പ്പ് എച്ച്‌ഐവിയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൈണ്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.
ഇന്ത്യയുടെ ജനസംഖ്യ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഗര്‍ഭ നിരോധന കുത്തുവെയ്പ്പുകള്‍ രാജ്യത്ത് കൊണ്ടു വന്നത്. എന്നാൽ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെ കുറിച്ച് അറിയാതെയാണ് ഒരോ മൂന്ന് മാസം കൂടുമ്പോഴും സ്ത്രീകള്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കി വരുന്നത്.
ഡിപ്പോ കുത്തി വയ്പ്പിലൂടെ സ്ത്രീകള്‍ക്ക് 40 ശതമാനം വരെ എച്ച്‌ഐവി അണുബാധയ്ക്ക് കാരണമാകുന്നുണ്ടെന്നു പഠനം പറയുന്നുണ്ട്. 2016 ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാരിന്‍രെ മിഷന്‍ പരിവാര്‍ വികാസ് പദ്ധതിയുടെ ഭാഗമായി ഗര്‍ഭ നിരോധന കുത്തിവെയ്പ്പ് രാജ്യത്ത് അവതരിപ്പിച്ചത്. ഡിഎംപിഎ മരുന്നാണ് രാജ്യത്തിലെ ഗ്രാമങ്ങളില്‍ ഗര്‍ഭനിരോധനത്തിനായി ഉപയോഗിച്ചു വരുന്നത്. നേരത്തെ തന്നെ ഈ കുത്തിവെയ്പ്പിനെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നു.
https://www.facebook.com/Malayalivartha





















