യോഗി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കുപ്പോലും കാവിനിറം

ഉത്തർപ്രദേശ് കാവി നിറത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്തിനു പറയുന്നു സൗചാലയങ്ങൾക്കുപ്പോലും കാവിനിറമാണ്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് എവിടെ നോക്കിയാലും കാവിനിറം മാത്രം കാണുന്നത്. ഇപ്പോൾ അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്കും കാവിനിറം തന്നെയാണ് പൂശിയിരിക്കുന്നത്. സ്വഛ്ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി മുന്നൂറ്റിയമ്പതോളം ശൗചാലയങ്ങളാണ് ഗ്രാമത്തില്‍ പണിതത്.
ഗ്രാമവാസികള്‍ ഒരുമയോടെയാണ് കാവിനിറം പൂശണമെന്ന തീരുമാനത്തില്‍ എത്തിയതെന്നും ഗ്രാമംവാസികളിൽ ഒരാൾ പറഞ്ഞു. നിലവില്‍ നൂറെണ്ണത്തിനാണ് കാവി പൂശിയിരിക്കുന്നത്. അവശേഷിക്കുന്ന 250 എണ്ണത്തിനും വരും ദിവസങ്ങളില്‍ കാവി പൂശുമെന്ന് ഗ്രാമ മുഖ്യന്‍ അറിയിച്ചു.'വെള്ളനിറം എളുപ്പം അഴുക്കാവും. കാവിനിറത്തിന് ആ പ്രശ്നമില്ല'. അതുകൊണ്ടാണ് ഒരുമിച്ച് എല്ലാവരും കൂടി കാവി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു.
ഇവിടെ കുട്ടികളുടെ ബാഗുകള്‍ക്കും ബസ്സിനും വരെ കാവിയാണ് നിറമാണ്. കാവിപൂശാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന സമ്മര്‍ദ്ദങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് ഗ്രാമ മുഖ്യന്‍ പറയുന്നത്.
https://www.facebook.com/Malayalivartha




















