പനിമൂലം ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു; ആശുപത്രി ബില്ല് വന്നപ്പോൾ അമ്പരന്ന് വീട്ടുകാർ

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. മരണശേഷം ആശുപത്രി ബില്ല് വന്നപ്പോൾ 18 ലക്ഷം രൂപ. ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയിൽനിന്നുമാണ് ഇത്രയും രൂപയുടെ ബില്ല് ലഭിച്ചത്. 32 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് പത്ത് ദിവത്തോളമായി പനിയായിരുന്നു. തുടർന്ന് 22 ദിവസം ആശുപത്രിയില്‍ നിന്നും ചികിത്സ തേടുകയായിരുന്നു.
യുവതിക്ക് ഓപ്പറേഷന്‍ ആവശ്യമാണെന്ന് പറഞ്ഞ് ആദ്യം മൂന്ന് ലക്ഷം രൂപ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ നടത്തിയിട്ടും പണം നല്‍കിയിട്ടും യുവതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചില്ല. യുവതിയുടെ കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. എന്നാല്‍ അതിനും സാധിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പല തവണ അധികൃതര്‍ പറഞ്ഞതനുസരിച്ച് 12 ലക്ഷത്തോളം രൂപ ബില്ല് അടച്ചുവെന്ന് യുവതിയുടെ വീട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha




















