മലയാളി വീട്ടമ്മയെ മകന്റെ വളർത്തുനായ്ക്കൾ തിരിച്ചറിയാനാകാത്ത വിധം കടിച്ചുകൊന്നു

മലയാളി വീട്ടമ്മയെ മകന്റെ വളർത്തുനായ്ക്കൾ കടിച്ചു കൊന്നു. ചെന്നൈയിലെ ആവഡിയിലാണ് സംഭവം നടന്നത്. നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് ഗൗരി എന്ന 68കാരിയാണ് മരിച്ചത്. ഗൗരിയും ഭര്‍ത്താവ് ചന്ദ്രശേഖറും വീടിന്റെ താഴത്തെ നിലയിലും മകന്‍ സന്തോഷും കുടുംബവും വീടിന്റെ മുകളിലെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ മകന്റെ വീടിന്റെ ടെറസില്‍ എത്തിയപ്പോഴാണ് റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കൾ ആക്രമിച്ചത്. ഗൗരിയെ നായ്ക്കള്‍ ആക്രമിച്ച ശബ്ദം കേട്ടില്ലെന്നാണ് ഗൗരിയുടെ മകൻ പറയുന്നത്. നായ്ക്കള്‍ ഗൗരിയെയും ഭര്‍ത്താവിനെയും മകന്റെ വീട്ടിൽ വരാന്‍തന്നെ അനുവദിക്കാറില്ലായിരുന്നു. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം നായ്ക്കൾ ആക്രമിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















