സുപ്രീംകോടതിയിലേത് അസാധാരണ നടപടി; കൊളീജിയത്തിന് സുതാര്യത വേണമെന്നും കൊളീജിയം മീറ്റിംഗുകള്‍ മിനിറ്റ്‌സായി രേഖപ്പെടുത്തണമെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് ജെ.ചലമേശ്വര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറുന്നു. രണ്ട് കോടതികളിലെ നടപടികള്‍ നിര്‍ത്തിവെച്ച് ജസ്റ്റിസ് ജെ.ചലമേശ്വരും മറ്റ് നാല് ജഡ്ജിമാരും വാര്‍ത്താസമ്മേളനം വിളിച്ചു. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിനെതിരെയാണ് വാര്‍ത്താസമ്മേളനം എന്നറിയുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊപ്പം മറ്റ് നിരവധി ജഡ്ജിമാരും ഉണ്ടെന്നറിയുന്നു. അവര്‍ പക്ഷെ, പ്രത്യക്ഷമായി രംഗത്തെത്തിയിട്ടില്ല.
കൊളീജിയത്തിന് സുതാര്യത വേണമെന്നും കൊളീജിയം മീറ്റിംഗുകള്‍ മിനിറ്റ്‌സായി രേഖപ്പെടുത്തണമെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീവക് മിശ്ര അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാത്തതിനെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ജെ. ചലമേശ്വര്‍ വിയോജനക്കുറുപ്പ് രേഖപ്പെടുത്തിയിരുന്നു. അത് വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha





















