സുപ്രീംകോടതിയില്‍ പല കാര്യങ്ങളും സുതാര്യമായല്ല നടക്കുന്നതെന്ന് ജസ്റ്റിസ് ചലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ലോക്കൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ; ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വയം സംരക്ഷിക്കുന്നതിന് മെഡിക്കല്‍ കോഴ കേസില്‍ ഇടപെട്ടു

സുപ്രീംകോടതി നടപടിയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടി വേണ്ടിവന്നെന്നും ഒട്ടും സന്തേഷത്തോടെയല്ല ഇത് ചെയ്തതെന്നും ജസ്റ്റിസ് ചലമേശ്വര്‍. നിഷ്പക്ഷമായ ജുഡീഷ്യറിയില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ചിലകാര്യങ്ങള്‍ കൃത്യമായല്ല സുപ്രീംകോടതിയില്‍ നടക്കുന്നത്. നാല് മാസം മുമ്പ് ഞങ്ങള്‍ നാല് ജഡ്ജിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കിയിരുന്നു. നടപടി ഉണ്ടായില്ല. ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്നും ചലമേശ്വര്‍ അറിയിച്ചു. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു. ഞങ്ങള്‍ നിശബ്ദരായെന്ന് നാളെ ആരും കുറ്റപ്പെടുരുത്. സുപ്രീംകോടതിയുടെ അന്തസ് കാത്ത്‌സൂക്ഷിക്കണം. കേസുകള്‍ തീരുമാനിക്കുന്ന കാര്യത്തിലും കൊളീജിയത്തിന്റെ കാര്യത്തിലും സുതാര്യതയില്ല. നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയോടും നിയമവ്യവസ്ഥയോടും ഞങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥത 20 വര്‍ഷം കഴിഞ്ഞ് ആരും ചോദ്യം ചെയ്യപ്പെടരുതെന്നും ചലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു. ജഡ്ജിമാരുടെ അഴിമതിസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ഇത് തള്ളിക്കളഞ്ഞിരുന്നു.

ജസ്റ്റിസ് ജി.ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. ഏതാനും മാസംമുമ്പ് മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജസ്റ്റിസ് ജെ.ചലമേശ്വര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ട് പിന്നാലെ ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ജസ്റ്റിസ് ചലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കിയിരുന്നു. കേസ് പിന്നീട് മറ്റ് ബെഞ്ചുകളിലേക്ക് മാറ്റിയിരുന്നു. ഇത് സ്വയംസംരക്ഷിക്കാനുള്ള തീരുമാനമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്ന് സുപ്രീംകോടതിയില്‍ ഉള്ളതില്‍ ഏറ്റവും കാര്യക്ഷമതയും നീതിബോധവുമുള്ള ജഡ്ജിയാണ് ജെ. ചലമേശ്വര്‍.

https://www.facebook.com/Malayalivartha





















