സുപ്രീം കോടതി ജഡ്ജിമാരുടെ ആരോപണങ്ങൾ അന്വേഷിക്കണം; ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്; ചീഫ് ജസ്റ്റിസിന് പറയാനുള്ളത് എന്താണെന്ന് അറിയണമെന്നും സീതാറാം യെച്ചൂരി

ജുഡീഷ്യറിയിൽ ക്രിത്രിമമുണ്ടെന്ന സൂചന നൽകിയ ജഡ്‌ജിമാരുടെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വൻ ആഘാതമുണ്ടാക്കുന്ന കാര്യങ്ങളാണ്. അസാധാരണ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. വിഷയത്തിൽ ചീഫ് ജസ്റ്റിസിന് എന്താണ് പറയാൻ ഉള്ളതെന്ന് അറിയണമെന്നും യെച്ചൂരി വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും ആരോപിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ പ്രതിഷേധവുമായാണ് നാലു ജഡ്ജിമാരും കോടതി വിട്ടിറങ്ങി വാര്‍ത്താസമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha





















