കാഴ്ചയില്ലെങ്കില്‍ എന്താ പ്രശ്‌നം.... താരം ഈ ഐഎഎസ് ഓഫീസറാണ്

മുന്നിലെത്തുന്ന ഫയലുകള്‍ ഒന്നു പോലും വായിക്കാനോ, കാണാനോ കഴിയില്ല. എങ്കിലും ഇതുവരെ ഒരു ഫയലുകള്‍ പോലും ഈ മേശപ്പുറത്ത് കുന്നുകൂടാന്‍ അനുവദിച്ചിട്ടില്ല ഈ ഐഎഎസ് ഓഫീസര്‍. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍(എസ്ഡിഎംസി) പഴ്‌സന്‍ വിഭാഗം ഡയറക്ടറായ അമന്‍ ഗുപ്ത എന്ന ഐഎഎസ് ഓഫീസറെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ജുവനൈല്‍ മാക്കുലാര്‍ ഡീജനറേഷന്‍ എന്ന അസുഖമാണ് അമന്റെ കാഴ്ചയെ കൊണ്ടുപോയത്. പക്ഷെ സ്വപ്നങ്ങളും, നേട്ടങ്ങളും തട്ടിപ്പറിക്കാന്‍ ആ അസുഖത്തിനു കഴിയാതെ പോയി.
എസ്ഡിഎംസി പഴ്‌സനല്‍ ഡയറക്ടര്‍ സ്ഥാനത്തിനു പുറമെ, വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍, എസ്ഡിഎംസി കമ്മിഷണറുടെ സെക്രട്ടറി എന്നീ അധിക ചുമതലകള്‍ കൂടി ഈ ഓഫീസറുടെ ചുമലിലാണ്. 2010 ല്‍ 795ാം റാങ്ക് നേടിയ അമന്‍ 2013 ല്‍ ജനറല്‍ വിഭാഗത്തില്‍ 57ാം റാങ്കോടെയാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ യാത്ര തുടരുന്നത്. ഐഐഎമ്മില്‍ നിന്നുള്ള എംബിഎ പഠനത്തിനും, ക്രിസിലില്‍ റേറ്റിങ് അനലിസ്റ്റായി രണ്ടു വര്‍ഷത്തെ ജോലിക്കും ശേഷമാണ് ഓഡിയോ ബുക്ക്‌സ് വഴി സിവില്‍ സര്‍വീസിനായി തയാറെടുത്തത്.
പുസ്തകങ്ങള്‍ വായിച്ചു കൊടുത്തും, അത്യാവശ്യ സഹായത്തിനുമായി വീട്ടുകാരും അമന്റെ ഒപ്പമുണ്ടായിരുന്നു.
കാഴ്ചയ്ക്കു മങ്ങലേറ്റ ഈ കണ്ണുകള്‍ സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച അമേരിക്കന്‍ വിഡിയോ മാഗ്‌നിഫെയര്‍ ഉപയോഗിച്ചാണ് ഫയലുകള്‍ ഉള്‍പ്പെടെ വായിക്കുന്നത്. സാധാരണ വായിക്കുന്നതിന് ഇരട്ടി സമയം ഇത്തരത്തില്‍ വേണമെങ്കിലും ഈ മേശപ്പുറത്ത് ഒരു ഫയലുകള്‍ പോലും കുന്നുകൂടാറില്ല. കോര്‍പറേഷനിലെ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് ചട്ടങ്ങള്‍ സംബന്ധിച്ച 30 വര്‍ഷം പഴക്കമുള്ള ഫയലില്‍ തീര്‍പ്പുണ്ടാക്കിയതും അമന്‍ ഗുപ്തയാണ്. കുറവല്ല ജീവിതത്തിന്റെ പരാജയം, ആ കുറവുകളെ മറികടക്കാതിരിക്കുന്നതാണ്. അമന്‍ വിജയമാണ്. കുറവുകളെ മറികടന്ന വിജയത്തിന്റെ അസാധാരണ വ്യക്തിത്വം.
https://www.facebook.com/Malayalivartha





















