ആശ്രമത്തിലെ സന്യാസിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആശ്രമത്തലവൻ ഉൾപ്പെടെ 13 പേര്‍ ഒളിവിൽ

ആശ്രമത്തിലെ സന്യാസിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ നവാഡ ജില്ലയിലെ സന്ത്ഗുഡ് ആശ്രമത്തിലാണ് സംഭവം.
സംഭവത്തിൽ മുഖ്യ പ്രതിയായ ആശ്രമത്തലവന്‍ തപസ്യാനന്ദടക്കം 13 പേര്‍ ഒളിവിലാണ്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് മൂന്ന് സന്ന്യാസിനിമാരെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറയുന്നു. സന്ന്യാസിനിമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ച ശേഷം ആശ്രമം പൊലീസ് പൂട്ടിച്ചിട്ടുണ്ട്.
ആശ്രമത്തലവനെതിരെ നേരത്തെയും കേസുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധകള്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















