മായാവതിയുടെ പിറന്നാളിന് പാർട്ടി ഫണ്ടിൽ പിരിച്ച് കിട്ടുന്നത് ലക്ഷങ്ങൾ ; നേരിട്ട് ആശംസ നേരാന്‍ 50,000 രൂപ

പി ബി.എസ്.പി നേതാവ് മായാവതിയുടെ പിറന്നാള്‍ ആഘോഷം പതിവുപോലെ തന്നെ ധനസമാഹരണത്തിനുള്ള വേദിയാകുകയാണ്. മായാവതിയെ നേരിട്ടു കണ്ട് പിറന്നാള്‍ ആശംസകള്‍ നേരണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ 50,000 രൂപ നൽകണം. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനും ദളിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മായാവതിയുടെ പിറന്നാളിനോടനുബന്ധിച്ച് ധനസമാഹരണം നടത്തുന്നതെന്ന് ബിഎസ്പി വക്താവ് പറയുന്നു.
1995ല്‍ ആദ്യമായി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് മായാവതി ജന്മദിനത്തോടനുബന്ധിച്ച് ധനസമാഹരണം നടത്താന്‍ തുടങ്ങിയത്. എന്നാൽ ഇത്തവണത്തെ അപേക്ഷിച്ച് മുൻപ് ഒരു ലക്ഷം വീതമായിരുന്നു വാങ്ങിയിരുന്നത്.
ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, മേഖലാ അധ്യക്ഷന്‍മാര്‍ തുടങ്ങി നേതാക്കളോടും പാര്‍ട്ടി ഭാരവാഹികളോടും വ്യാപകമായി പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന പിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50,000 രൂപ വീതം 500 പേരില്‍ നിന്ന് ഓരോരുത്തരും പിരിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇങ്ങനെ 25 ലക്ഷം വീതം ഓരോരുത്തരും ഫണ്ടില്‍ നല്‍കണം. അങ്ങനെ മായാവതിയുടെ 62-ാം പിറന്നാളിനോടനുബന്ധിച്ച് 75 കോടി മുതല്‍ 100 കോടിവരെയുള്ള തുക സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
എന്നാൽ പിരിച്ചെടുക്കുന്ന പണം വ്യക്തിപരമായി ഉപയോഗിച്ചെന്ന് മായാവതിക്കെതിരായി ആരോപണം ഉയര്‍ന്നിരുന്നു. പതിനായിരം രൂപയായിരുന്നു ആദ്യകാലത്ത് ഓരോരുത്തരില്‍നിന്നും പിരിച്ചിരുന്നത്. കൂടാതെ സ്വര്‍ണം, രത്നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ലഭിച്ചിരുന്നു. ഇവയുപയോഗിച്ച് ഡല്‍ഹിയിലും ലഖ്നൗവിലും ബംഗ്ലാവുകളും സ്വത്തുവകകളും വാങ്ങിക്കൂട്ടിയെന്നായിരുന്നു ആരോപണം.
2004ല്‍ 11 കോടിയായിരുന്ന മായാവതിയുടെ സമ്പത്ത് 2012ല്‍ എത്തിയപ്പോള്‍ 112 കോടിയായി ഉയര്‍ന്നു. മായാവതിയുടെ സഹോദരനും ബിഎസ്പി ഉപാധ്യക്ഷനുമായ ആനന്ദ് കുമാറിന്റെ പേരിലും കോടികളുടെ സ്വത്താണുള്ളതെന്നും ആരോപിക്കപ്പെട്ടിരുന്നു. പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള പണപ്പിരിവ് കൂടാതെ പലതരത്തിലുള്ള ടിക്കറ്റുകളിലൂടെയും സ്ഥാനമാനങ്ങള്‍ക്കു പാര്‍ട്ടിയിലെ പാരിതോഷികമായുമെല്ലാം കോടികളാണ് മായാവതി നേടുന്നത്.
https://www.facebook.com/Malayalivartha





















