സുപ്രീംകോടതിയില്‍ കോടതി ചേരാന്‍ വൈകി, പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നെങ്കിലും സമവായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ചീഫ് ജസ്റ്റിസ് നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിച്ചാലെ പ്രശ്‌നം രമ്യതയിലെത്തിയെന്ന് പറയാനാകൂ

പരമോന്നത നീതിപീഢത്തില്‍ ജഡ്ജിമാര്‍ തമ്മിലുള്ള അഭിപ്രായഭിന്നത അവസാനിച്ചില്ല. ഇന്ന് രാവിലെ കോടതി നടപടികള്‍ 15 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രാവിലെ കോടതിയില്‍ എത്തി കേസുകള്‍ കേള്‍ക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നെങ്കിലും സമവായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ചീഫ് ജസ്റ്റിസ് നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിച്ചാലെ പ്രശ്‌നം രമ്യതയിലെത്തിയെന്ന് പറയാനാകൂ. വിരവിച്ച ജഡ്ജിമാരടക്കം ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്. പൊതുതാല്‍പര്യ ഹര്‍ജികളും പ്രധാനപ്പെട്ട കേസുകളും മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറണമെന്നാണ് ഇവരുടെ അഭിപ്രായം.
ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാലും ജഡ്ജിമാര്‍ കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതിനാല്‍ മുഴുവന്‍ ജഡ്ജിമാരെയും വിളിച്ച് ചേര്‍ക്കണമെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇടനിലക്കാര്‍ ചര്‍്ച്ച നടത്തുന്നതില്‍ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍ക്ക് താല്‍പര്യമില്ല. ഇന്നലെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഭാരവാഹികള്‍ ഇന്നലെ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ, താനുമായി അഭിപ്രായവ്യത്യാസമുള്ളവരുമായി എപ്പോള്‍ കൂടിക്കാഴ്ച നടത്താമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടില്ല. അതിന് ശേഷം ഭിന്നാഭിപ്രായമുള്ള ജഡ്ജിമാരുമായും ചര്‍ച്ച നടത്തി. കോടതി നടപടികള്‍ തടസപ്പെടുത്തില്ലെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha




















