Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് എ.ജി, എങ്ങനെ? ഏത് രീതിയിലാണെന്ന് വ്യക്തതയില്ല. കോടതി നടപടികള്‍ ഇന്ന് തടസപ്പെട്ടില്ല

15 JANUARY 2018 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ തിരിഞ്ഞതിനെ തുടര്‍ന്ന് സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിക്കും മുമ്പ് ജഡ്ജിമാര്‍ നടത്തിയ അനൗപചാരികമായ ചര്‍ച്ചയിലാണ് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ചത്. എന്നാല്‍ എങ്ങനെയാണ് സമവായത്തിലെത്തിയതെന്ന് എ.ജി പ്രതികരിച്ചില്ല. ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നെന്നും അത് ആറിത്തണുത്തെന്നുമാണ് എ.ജി മാധ്യമങ്ങളോട് പറഞ്ഞത്. രാവിലെ കോടതി നടപടികള്‍ തുടങ്ങാല് പതിനഞ്ച് മിനിറ്റോളം വൈകിയത് കൂടുതല്‍ ആശങ്കപരത്തിയിരുന്നു. ജഡ്മാരെത്താത്തതിനെ തുടര്‍ന്ന് രണ്ട് കോടതികള്‍ പ്രവര്‍ത്തിച്ചുമില്ല. 

അതേസമയം ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രാവിലെ കോടതിയില്‍ എത്തി കേസുകള്‍ കേള്‍ക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിച്ചാലെ പ്രശ്‌നം രമ്യതയിലെത്തിയെന്ന് പറയാനാകൂ എന്നാണ് ജഡ്ജിമാര്‍ അറിയിച്ചത്. വിരവിച്ച ജഡ്ജിമാരടക്കം ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്. പൊതുതാല്‍പര്യ ഹര്‍ജികളും പ്രധാനപ്പെട്ട കേസുകളും മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറണമെന്നാണ് ഇവരുടെ അഭിപ്രായം. ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിണിക്കാന്‍ ചുമതലപ്പെടുത്തിയതോടെയാണ് സുപ്രീംകോടതിയില്‍ രണ്ട് മാസമായി നിലനിന്നിരുന്ന അഭിപ്രായഭിന്നത് മറനീക്കി പുറത്ത് വന്നത്.

ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാലും ജഡ്ജിമാര്‍ കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതിനാല്‍ മുഴുവന്‍ ജഡ്ജിമാരെയും വിളിച്ച് ചേര്‍ക്കണമെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇടനിലക്കാര്‍ ചര്‍ച്ച നടത്തുന്നതില്‍ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇന്നലെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഭാരവാഹികള്‍ ഇന്നലെ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ, താനുമായി അഭിപ്രായവ്യത്യാസമുള്ളവരുമായി എപ്പോള്‍ കൂടിക്കാഴ്ച നടത്താമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചില്ല. അതിന് ശേഷം ഭിന്നാഭിപ്രായമുള്ള ജഡ്ജിമാരുമായും ചര്‍ച്ച നടത്തി. കോടതി നടപടികള്‍ തടസപ്പെടുത്തില്ലെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 

അതോടെയാണ് ഇന്ന് രാവിലെ ചര്‍ച്ചകള്‍ നടന്നത്. പക്ഷെ, വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഴുവന്‍ രമ്യതയിലെത്തിയോ എന്ന് ഭിന്നാഭിപ്രായം പ്രകടിപ്പിച്ച നാല് ജഡ്ജിമാരോ എ.ജിയോ വ്യക്തമാക്കിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (29 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends