മുഖ്യമന്ത്രിയുടെ വീടിന് പണികൊടുത്ത രണ്ട് പേർ അറസ്റ്റിൽ; പതിനായിരക്കണക്കിന് ആളുകൾ നിരീക്ഷണത്തിൽ

മുഖ്യമന്ത്രിയുടെ വീടിനു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ പോലീസ് പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
ഒരു കേസിന് തെളിവ് ശേഖരിക്കാന്‍ ഇത്രയേറെ ആളുകളുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നത് ഇത് ആദ്യ സംഭവമാണ്. താങ്ങുവില നാലു രൂപയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചത്.
മുഖ്യമന്ത്രിയ്ക്കുള്ള സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ ഈ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റു ചെയ്തിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത് കൂടാതെ 10000 പേരുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതായി സിറ്റി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
സംഭവത്തില്‍ സമാജ്‌വാദ് പാര്‍ട്ടിയിലെ അംഗങ്ങളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha




















