സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ പതിവ് ചായകുടിക്കിടെ വാക്കേറ്റം; സീനിയര്‍ ജഡ്ജിമാര്‍ തന്നെ ഉള്‍പ്പെടെ അപമാനിച്ചെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര തുറന്നടിച്ചു, മൂന്ന് മാസം കൊണ്ട് 4000 കേസ് തീര്‍പ്പാക്കി റെക്കോഡിട്ടയാളാണ് അരുണ്‍ മിശ്ര

സുപ്രിംകോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറ്റിയതിന് മുമ്പ് നടന്ന അനൗപചാരിക യോഗത്തില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് തനിക്ക് താഴെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കിയതെന്നറിയുന്നു. ഇതോടെ പരമോന്നത നീതിപീഠത്തിലെ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ സുപ്രീംകോടതി ജഡ്ജിമാരുടെ പതിവ് ചായകുടി സമയത്താണ് വാക്കേറ്റം നടന്നത്.
ജൂനിയര്‍ ജഡ്ജ് അരുണ്‍മിശ്ര, വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടെയുള്ളവരോട് ക്ഷുഭിതനായെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പത്താം നമ്പര്‍ കോടതി ജഡ്ജായ അരുണ്‍ മിശ്രയെയാണ് ചുമതലപ്പെടുത്തിയത്. ഇതാണ് വിമത ശബ്ദം ഉയര്‍ത്തിയ നാല് ജഡ്ജിമാരെ പെട്ടെന്ന് പ്രകോപിപ്പിക്കാന്‍ കാരണം.
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 4000 കേസുകള്‍ തീര്‍പ്പാക്കി റെക്കോഡിട്ട തന്നെ അപമാനിച്ചെന്ന് അരുണ്‍ മിശ്ര ആരോപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് എല്‍.എച്ച് ദത്തുവിന്റെ കാലത്ത് സുപ്രധാന കേസുകള്‍ കേട്ടിരുന്ന എന്നെപ്പോലുള്ള ജഡ്ജുമാരെ സീനിയര്‍ ജഡ്ജിമാര്‍ മോശക്കാരാക്കി. സുപ്രീംകോടതിയില്‍ എല്ലാ ജഡ്ജിമാരും തുല്യരാണ്. പ്രധാന കേസുകള്‍ സീനിയര്‍ ജഡ്ജിമാര്‍ കേള്‍ക്കണമെന്ന് വാശിപിടിക്കരുത്. ജൂനിയറായ തന്നെ പോലെയുള്ളവരുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ് സീനിയര്‍ ജഡ്ജുമാരുടെ പ്രവര്‍ത്തിയെന്നും അരുണ്‍മിശ്ര ആരോപിച്ചു. തുടര്‍ന്ന് തങ്ങളുടെ ഭാഗം ജസ്റ്റിസ് ചലമേശ്വര്‍ വിശദീകരിക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. അതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ട് അരുണ്‍ മിശ്രയെ അനുനയിപ്പിച്ചു.

തര്‍ക്കത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച കോടതി നടപടികള്‍ 1512 മിനുട്ടോളം വൈകിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സുപ്രീംകോടതി വൃത്തങ്ങള്‍ നിഷേധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. പ്രശ്‌നം പരിഹരിച്ചെന്ന് ഇന്നലെ വ്യക്തമാക്കിയ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്ന് നേരെ തിരിച്ചാണ് പറഞ്ഞത്. രണ്ടു ദിവസത്തിനുള്ളില്‍ ശുഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha




















