രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മോഷെ മോദിയെ കാണാനെത്തി

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ നിന്നും അവിശ്വസനീയമാം വിധം രക്ഷപ്പെടുമ്പോള്‍ മോഷെ ഹോള്‍സ്‌ബെര്‍ഗിന് പ്രായം രണ്ട് വയസ് മാത്രം.
മാതാപിതാക്കള്‍ നഷ്ടമായ മോഷെയെ മുത്തച്ഛന്‍ ഷിമോണ്‍ റോസെന്‍ബെര്‍ഗ് ഇസ്രയേലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ മോഷെ വീണ്ടും എത്തിയിരിക്കുന്നു, തനിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള ഇന്ത്യ കാണാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ചാണ് മോഷെ ഇസ്രയേലില്‍ നിന്നെത്തിയത്.
കുഞ്ഞു മോഷെയ്ക്ക് ജീവന്‍ തിരിച്ചുനല്‍കിയ ആയ സാന്ദ്ര സാമുവല്‍സും കൂടെയുണ്ട്. ജൂലായില്‍ നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് മോഷെയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച ഡല്‍ഹിയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് മുംബയിലെത്തുക.
മോഷെയ്ക്ക് വേണ്ടി മതാചാര പ്രകാരമുള്ള ചില ചടങ്ങുകളും മുംബയില്‍ നടത്തും. മുംബൈ കൊളാബയില്‍ ഛബാഡ് ഹൗസ് എന്ന് പേരു മാറ്റിയ നരിമാന്‍ ഹൗസിലാണ് മോഷെയുടെ ജനനം. മോഷെയുടെ മാതാപിതാക്കളായ റാബി ഗവ്രിയേലും ഭാര്യ റിവ്കയും ഛബാഡ് ഹൗസിന്റെ ഡയറക്ടര്‍മാരായിരുന്നു.
2008 നവംബറിലെ ഭീകരാക്രമണത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ആയ സാന്ദ്ര സാമുവല്‍സിന് രണ്ടാം ദിവസമാണ് മോഷെയെ കിട്ടിയത്.
https://www.facebook.com/Malayalivartha




















