20 കാമുകിമാര്‍; അവർക്കൊപ്പം വിലസാൻ യുവാവ് കണ്ടെത്തിയ വഴി ഇങ്ങനെ...

കഴിഞ്ഞ ഡിസംബര്‍ 11ന് പിസ ഹട്ടില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി 3.45 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ പ്രതികളെ പിടിച്ചപ്പോഴാണ് കൂട്ടത്തിൽ മിസ്റ്റര്‍ ഉത്തരാഖണ്ഡ് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായ അദ് നാന്‍ ഖാനും ഉൾപ്പെട്ട കാര്യം പോലീസ് അറിയുന്നത്. നാലംഗ സംഘമാണ് പിസ ഹട്ടില്‍ കവർച്ച നടത്തിയത്. കൂട്ടത്തിൽ പുതിയ ആളായിരുന്നു ഈ നർത്തകൻ. ഇയാളെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ ഉത്തരം കേട്ട് പോലീസുകാരും അമ്പരന്നു.
ഇതുവരെ ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടില്ലാത്ത ഇയാൾ കവർച്ചയിലേർപ്പെട്ടത് കാമുകിമാരെ സന്തോഷിപ്പിക്കാനാണ്. ഇരുപത് കാമുകിമാരാണ് ഇയാൾക്കുള്ളത്. അവരുമായി ആര്‍ഭാടകരമായ ജീവിതം നയിക്കാനും വലിയ വീടിനുള്ള വാടക, വിലകൂടിയ കാറ് ഇതിനെല്ലാമായി മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് മനസിലാക്കുകയും ചെയ്യ്ത ഇയാൾ പെട്ടെന്ന് പണം ഉണ്ടാക്കാനാണ് കവര്‍ച്ച സംഘത്തോടൊപ്പം കൂടിയത്.
തന്‍റെ നൃത്തപരിപാടികള്‍ കൊണ്ട് ഈ പണം ശേഖരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഡല്‍ഹിയില്‍ അത്രയും ആര്‍ഭാടകരമായ ജീവിതമായിരുന്നു ഇയാള്‍ നയിച്ചത്. കവർച്ചാ കേസില്‍ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ് നാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടുന്നത്. പിസ ഹട്ടില്‍ നിന്നും 10-12 ലക്ഷം കവര്‍ന്നെടുക്കാമെന്നായിരുന്നു സംഘത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ 3.45 ലക്ഷം രൂപ കൈക്കലാക്കാനേ കഴിഞ്ഞുള്ളൂ. കൂടുതല്‍ പണത്തിനായും വേറെയും കവര്‍ച്ചകള്‍ നടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി. അതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha






















