മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു

പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ ബസ് ജഗ്‌ബുരി നദിയിലേക്ക് മറിയുകയായിരുന്നു. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഹൈടെക് ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ വിദേശീയരും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസ്സിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha