കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി ബി.എസ്.പി

കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി അറിയിച്ചു. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താന്‍ പാടില്ല. അതിനാല്‍ യു.പി.എ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ തുടരുക തന്നെ ചെയ്യുമെന്ന് മായാവതി പറഞ്ഞു.
ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഡി.എം.കെ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യു.പി.എ സര്‍ക്കാരിന് പിന്തുണ തുടരുമെന്ന ബി.എസ്.പി നിലപാട് ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ പിന്തുണ തുടരുന്നതിന് ബി.എസ്.പിയും,സമാജ് വാദി പാര്‍ട്ടിയും എത്തരത്തിലുള്ള വിലപേശലുകളായിരിക്കും നടത്തുക എന്നത് വരും ദിവസങ്ങളില്‍ കാണാം.
എന്നാല്‍ പിന്തുണ പിന്‍വലിച്ചു കൊണ്ടുള്ള പ്രസ്‌താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രാീലങ്കന്‍ വിഷയത്തില്‍ നിലപാടു മാറ്റിയാല്‍ തീരുമാനം പുന:പരിശോധിക്കും എന്ന് കരുണാനിധി പറഞ്ഞിരുന്നു. കരുണാനിധിയുടെ വാക്കുകള്‍ ഗൗരവമായാണ് കാണുന്നതെന്ന് ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha