ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കും

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ രംഗത്തെത്തി. യു.എന്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കുമെന്ന് പി.ചിദംബരം. കേന്ദ്രമന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
പ്രമേയത്തെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ ഇന്നലെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം. ഡിഎംകെയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായും എന്നിട്ടും ഡിഎംകെ തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്തിനെന്ന് വ്യക്തമായിട്ടില്ലെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ ഡി.എം.കെ യു.പി.എയില്‍ നിന്ന് രാജിവച്ചത് മൂലം സര്‍ക്കാറിന് ഭീഷണികളൊന്നും ഇല്ലെന്ന് മന്ത്രി കമല്‍നാഥും അറിയിച്ചു.
https://www.facebook.com/Malayalivartha