ഇറ്റാലിയന്‍ സ്ഥാനപതിയെ തടഞ്ഞുവെച്ച ഇന്ത്യന്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാര സ്വാതന്ത്രം വിലക്കുന്നത് 1961 ലെ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സുപ്രീംകോടതി ഉത്തരവ് ആശങ്കാജനകമാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആസ്റ്റണ്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം നാവികരെ ഇറ്റാലിയില്‍ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്കു മടങ്ങിയ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തില്ല എന്ന് ഇറ്റലി അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലാണ് സുപ്രീം കോടതി നാവികര്‍ക്ക് നാട്ടില്‍ പോകുന്നതിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഉത്തരവ് ലംഘിച്ചതോടെ ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വീമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇതോടെ ഇറ്റലി യൂറോപ്യന്‍ യൂണിയനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha