തെരെഞ്ഞെടുപ്പ് ചൂടില്‍ കര്‍ണ്ണാടക: മെയ് അഞ്ചിന് തെരെഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് എട്ടിന്

കര്‍ണ്ണാടകത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് മെയ് അഞ്ചിന്. മെയ് എട്ടിന് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്.സമ്പത്ത് അറിയിച്ചു.ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 17 നകം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. 18ന് സൂക്ഷ്‌മപരിശോധന നടക്കും.ഏപ്രില്‍ 20 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ജൂണ്‍ മൂന്നിനാണ് കര്‍ണാടകയില്‍ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏക ബി.ജെ.പി സര്‍ക്കാരാണ് കര്‍ണ്ണാടകത്തില്‍ ഇപ്പോള്‍ ഭരണത്തിലുള്ളത്. സംസ്ഥാനത്ത് വീണ്ടും ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്തിടെ നേതൃത്വത്തോട് കലഹിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ച ബി.എസ് യെദിയൂരപ്പയുടെ സാന്നിധ്യമാകും ഇക്കുറി ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുക. ഭരണം തിരിച്ചു പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha