പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്

ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ മകന്‍ എം.കെ സ്‌റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ്. ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്. രാവിലെ 7:45 ന് തുടങ്ങിയ റെയ്‌ഡ് ഒരു മണിക്കൂറോളം നീണ്ടു നിന്നു. കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഡി.എം.കെ പിന്‍വലിച്ചതിനു തൊട്ടടുത്ത ദിവസമാണ് റെയ്‌ഡ് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രതികാരമാണ് ഇതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ശ്രീലങ്കന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഭേദഗതി വരുത്തണം എന്ന ആവശ്യം യു.പി.എ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്നാരോപിച്ചായിരുന്നു ഡി.എം.കെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഡി.എം.കെയുടെ അഞ്ച് മന്ത്രിമാരും ബുധനാഴ്‌ച പ്രധാനമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു.
യു.പിഎയില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമാണ് ഇതെന്നും. കോണ്‍ഗ്രസ് ഇത്തരത്തില്‍ തരംതാണതില്‍ ഖേദമുണ്ടെന്നും ഡി.എം.കെ നേതാവ് ടി.ആര്‍.ബാലു ആരോപിച്ചു.
https://www.facebook.com/Malayalivartha