മുംബൈ സ്‌ഫോടനക്കേസില്‍ വിധി ഇന്ന്

1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസില്‍ 128 അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്. 1993 മാര്‍ച്ച് 12നു നടന്ന സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ജസ്റ്റിസ് ബി.സദാശിവം, ബി.എസ്.ചവാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്‌താവിക്കുന്നത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിചാരണക്കോടതി 11 പ്രതികളെ വധശിക്ഷക്കും,22 പേരെ ജീവപര്യന്തം തടവിനും വിധിച്ചിരുന്നു.
പ്രമുഖ ബോളിവുഡ് താരം സഞ്‌ജയ് ദത്തിനും വിധി നിര്‍ണ്ണായകമാണ്. 2007ല്‍ എ.കെ ഫിഫ്‌റ്റി സിക്‌സ് തോക്കും,പിസ്റ്റളും കൈവശം വച്ച കുറ്റത്തിന് സഞ്‌ജയ് ദത്തിനെ ആറുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 16 മാസത്തെ തടവിനുശേഷം സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha