മുംബൈ സ്‌ഫോടനം: മേമന്റെ വധശിക്ഷ ശരിവെച്ചു, പത്തുപേരുടേത് ജീവപര്യന്തമാക്കി കുറച്ചു,സഞ്‌ജയ് ദത്തിന് 5 വര്‍ഷം തടവ്

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്. കേസിലെ പ്രതിയായ ബോളിവുഡ് താരം സഞ്‌ജയ് ദത്തിന്റെ തടവ് ശിക്ഷ ആറുവര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഒന്നര വര്‍ഷം തടവില്‍ കഴിഞ്ഞതിനാല്‍ ഇനി മൂന്നര വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. പ്രതികള്‍ നാലാഴ്‌ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എ.കെ 56 തോക്കും,പിസ്റ്റളും കൈവശം വച്ച കുറ്റത്തിനാണ് ദത്തിന് ശിക്ഷ. 1993 മാര്‍ച്ച് 12നു നടന്ന സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ജസ്റ്റിസ് ബി.സദാശിവം, ബി.എസ്.ചവാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
https://www.facebook.com/Malayalivartha