കോണ്‍ഗ്രസ് ആശ്വാസത്തില്‍: ബേനി പ്രസാദ് മാപ്പുപറയേണ്ടതില്ലെന്ന് എസ്.പി

മുലായം സിംഗിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ പാര്‍ലമെന്റില്‍ മാപ്പ് പറയേണ്ടതില്ലെന്ന് സമാജ് വാദി പാര്‍ട്ടി(എസ്.പി). പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസംവരെ ബേനിപ്രസാദ് രാജിവെക്കണമെന്ന നിലപാടിലായിരുന്നു സമാജ് വാദി പാര്‍ട്ടി. ബേനിപ്രസാദ് രാജിവെച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വരെ എസ്‌പി ഭീഷണി മുഴക്കിയിരുന്നു.
എസ്.പി നേതാവ് മുലായം സിംഗ് യാദവിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ബേനി പ്രസാദ് പറഞ്ഞത്. തന്റെ പ്രസ്‌താവനയില്‍ ഉറച്ചുനിന്ന ബേനി പിന്നീട് തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. സമ്മര്‍ദ്ദഘട്ടത്തില്‍ എസ്‌പിയുടെ പിന്തുണ നഷ്ടപെടാതിരിക്കാന്‍ കോണ്‍ഗ്രസ് ബേനി പ്രസാദിന്റെ പ്രസ്‌താവനയെ അപലപിച്ചിരുന്നു
https://www.facebook.com/Malayalivartha