മാവോയിസ്റ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടി: പത്ത് മരണം

മാവോയിസ്റ്റ് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര് കൊല്ലപ്പെട്ടു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഛത്ര ജില്ലയിലെ ലകര്ബാന്ദ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച രാവിലെ വരെ തുടര്‍ന്നു.
ആദ്യം സംയുക്ത സേനയുടെ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് മാവോയിസ്റ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രാമത്തില്‍ രാവിലെ നടത്തിയ പരിശോധനയില്‍ പോലീസ് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























