ഷി ജിങ് പിങിനെതിരെ ഹൈദരാബാദില്‍ ടിബറ്റന്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ സന്ദര്‍ശനത്തിനെതിരെ ടിബിറ്റന്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ഷി ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഹൈദരബാദ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം.
കാറിലെത്തിയ മുപ്പതോളം വിദ്യാര്‍ഥിനികള്‍ സുരക്ഷാവലയം ഭേദിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൈനാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഷി ജിന്‍ പിങിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹ്മദാബാദില്‍ 82 ടിബറ്റന്‍ പ്രക്ഷോഭകരെ തടവിലാക്കിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























