മലയാളിയായ എം.ഡി വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

പ്രോസ്‌പക്ടസില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പാലിക്കാതെ കോളേജ് അധികൃതര്‍ മെഡിസിന്‍ അഡ്‌മിഷന്‍ നിഷേധിച്ചതാനാണ് മലയാളി വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പാത്തോളജി എം.ഡിക്ക് പഠിക്കുന്ന ബോണി അന്ന ജോര്‍ജിന്റെ പരാതിയിലാണ് സുപ്രീംകോടതിയുടെ വിധി. രണ്ടാഴ്‌ചയ്‌ക്കകം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് ഇബ്രാഹിം ഖലീഫുള്ളയാണ് കേസ് ഫയലില്‍ സ്വീകരിച്ച് ഉത്തരവിട്ടത്. അഡ്വ. വി.കെ. ബിജുവാണ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.
സ്‌പോണ്‍സേഡ്, ജനറല്‍, എന്‍.ആര്‍.ഐ ക്വാട്ട എന്നിങ്ങനെ മൂന്നായി തിരിച്ചാണ് എം.ഡി.സീറ്റുകളില്‍ പ്രവേശനം നടത്തിയത്. ഇതില്‍ സ്‌പോണ്‍സേഡ് വിഭാഗത്തില്‍ ബോണിക്ക് പതിമൂന്നാമത്തെ റാങ്കായിരുന്നു. പാത്തോളജി എം.ഡിക്കാണ് പ്രവേശനം ലഭിച്ചത്. രണ്ടാം ഘട്ട കൗണ്‍സിലിംഗിനും ജനറല്‍ മെഡിസിന് പ്രവേശനം നേടാനായില്ല. മൂന്നാം ഘട്ട കൗണ്‍സിലിംഗിന് മുന്‍പ് എന്‍.ആര്‍.ഐ ക്വാട്ടയില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ടെന്നറിഞ്ഞ് 13000 രൂപ അടച്ച് കൗണ്‍സിലിംഗിന് അപോക്ഷ നല്‍കി. എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഒഴിവവ വരുമ്പോള്‍ സ്‌പോണ്‍സേഡ് വിഭാഗക്കാര്‍ക്ക് നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത് പാലിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ബോണി കോടതിയെ സമാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























